പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയര്‍മാന്‍ എം.ആര്‍ ബൈജു നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കും. നാളെ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബൈജുവിന് സമന്‍സ് അയച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ചൂണ്ടിക്കാട്ടി ബൈജു ഹാജരായിരുന്നില്ല. തുടര്‍ന്നാണ് നവംബര്‍ 10-ന് നിര്‍ബന്ധമായും ഹാജരാകാന്‍ പുതിയ നോട്ടീസ് നല്‍കിയത്. ചോദ്യംചെയ്യലിന് ഹാജരാകാത്തതും അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമവും ചൂണ്ടിക്കാട്ടി ഹൈക്കോടതി പലതവണ പി.എസ്.സി.യെയും സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന് പുതിയ നോട്ടീസ് നല്‍കിയത്. നാളെ ഹാജരായില്ലെങ്കില്‍ ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.