Share this Article
ഇസ്രയേൽ സർക്കാർ രൂപീകരണം: ഗാദി ഐസൻകോട്ടിനെ ക്ഷണിച്ചു പ്രസിഡന്റ്
President Isaac Herzog Invites Gadi Eisenkot to Form New Government in Israel

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിന് ഔദ്യോഗികമായി ക്ഷണിച്ച് പ്രസിഡന്റ് ഐസക് ഹെര്‍സോഗ്.  പ്രസിഡന്റ് വസതിയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഹെര്‍സോഗ് ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം കൈമാറിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് ഇനി 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കില്‍ 14 ദിവസം കൂടി കാലാവധി നീട്ടിനല്‍കാം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും, വലിയ ഉത്തരവാദിത്ത ബോധത്തോടെയും എന്റെ ചുമലുകളില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഭാരത്തിന്റെ ഗൗരവം പൂര്‍ണമായി തിരിച്ചറിഞ്ഞുമാണ് ഇന്ന് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും ഐസന്‍കോട്ട് വ്യക്തമാക്കി. അതേസമയം, ഇസ്രയേലില്‍ അറബ് പാര്‍ട്ടികള്‍ക്ക് മുന്നില്‍ സഖ്യരൂപീകരണത്തിന് 4 ഉപാധികളാണ് ഗാദി ഐസന്‍കോട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്.  ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണം, 

ഹമാസ് നിരായുധീകരണത്തെ പിന്തുണയ്ക്കണം, ഇസ്രയേലിനെ ജൂത - ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരന്‍മാര്‍ക്കും സൈനിക - സിവിലിയന്‍ സര്‍വീസ് നിര്‍ബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് 

ഐസന്‍കോട്ടിന്റെ പ്രധാന ഉപാധികള്‍. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories