Share this Article
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്: പി.ടി ഉഷക്ക് തോൽവി, അഞ്ജു ബോബി ജോർജ് ജയിച്ചു!
വെബ് ടീം
1 hours 40 Minutes Ago
1 min read
ioc

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെരിറ്റ് (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ നിലവിലെ ഐഒഎ അധ്യക്ഷ പിടി ഉഷയ്ക്ക് തോൽവി. അഞ്ജു ബോബി ജോർജ് (ലോങ് ജംപ്), റാണി രാംപാൽ (ഹോക്കി), ഡോല ബാനർജി (അമ്പെയ്ത്ത്), സൈന നേ​ഹ്‍വാൾ (ബാഡ്മിന്റൺ) എന്നിവർ വിജയിച്ചു.

ഉഷയ്ക്ക് 40 വോട്ടുകളാണ് കിട്ടിയത്. 53 വോട്ടുകൾ നേടിയാണ് അഞ്ജു വിജയിച്ചത്. റാണിക്ക് 50 വോട്ടും ഡോല ബാനർജിയ്ക്ക് 45 വോട്ടുകളും സൈനയ്ക്ക് 43 വോട്ടുകളും കിട്ടി.

വീണ്ടും ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ ആ​ഗ്രഹിച്ച ഉഷയുടെ മോഹത്തിന് കനത്ത തിരിച്ചടിയായി തോൽവി. ഡിസംബര്‍ 5ന് നടക്കുന്ന ഐഒഎ പ്രസിഡന്റ് പദവി ഉള്‍പ്പെടെയുള്ള പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷ പിടി ഉഷയ്ക്ക് എസ്ഒഎം വിഭാഗത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കുമായിരുന്നുള്ളു. തോറ്റതോടെ അവരുടെ മോഹവും പൊലിഞ്ഞു.ആകെയുള്ള 80 അംഗ എസ്ഒഎം പാനലില്‍ നിന്നുള്ള വോട്ടര്‍മാര്‍ തിങ്കളാഴ്ച വോട്ടു രേഖപ്പെടുത്തി. തെരഞ്ഞെടുക്കുന്ന നാല് വനിതകളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നാല് പുരുഷന്മാരും അടക്കം എട്ടുപേരാണ് ജനറല്‍ കൗണ്‍സിലില്‍ എത്തുക. ഇവര്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരുഷനും വനിതയുമായിരിക്കും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് പ്രവേശനം നേടുക.

പുരുഷ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒളിംപിക് മെഡല്‍ ജേതാക്കളായ ഗഗന്‍ നരംഗ്, വിജേന്ദര്‍ സിങ്, യോഗേശ്വര്‍ ദത്ത്, മുന്‍ ടേബിള്‍ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് ഒഴിവുള്ള 4 സീറ്റുകളിലേക്ക് എതിരില്ലാതെ ജനറല്‍ ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories