Share this Article
പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂടി
Diplomatic Efforts Intensify to Seek Resolution in West Asia Conflict

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂടി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ പ്രധാന മന്ത്രിയുമായി ഇന്ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടെയാണ് നിര്‍ണായക കൂടിക്കാഴ്ച. പാരീസില്‍ നടക്കുന്ന G-7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗവും വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികളില്‍ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്ന് ട്രംപ് അറിയിച്ചു. അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന അപെക് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണം ഇല്ലെന്ന ട്രംപിന്റെ പ്രസ്താവന വന്നതോട ക്രൂഡോയില്‍ വില താണു. ഖിഷം ദ്വീപില്‍ യുഎസ് ഇന്നലെ നടത്തിയ ആക്രമണത്തില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നാശനഷ്ടമില്ലെന്ന് ഇറാന്‍ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories