Share this Article
News Malayalam 24x7
വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം അപലപനീയം | Jamaat-e-Islami
Jamaat-e-Islami

വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ജമാഅത്തെ ഇസ്ലാമി. രാജ്യത്തിന്റെയും കേരളത്തിന്റെയും മതനിരപേക്ഷതയ്ക്ക്  വിരുദ്ധമാണ് സര്‍ക്കാര്‍ നിലപാട് എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന നിലപാടല്ല ഇതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗവര്‍ണറുടെ നിര്‍ദേശം അതേപടി താഴേക്ക് നല്‍കിയ ചീഫ് സെക്രട്ടറിയുടെ നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും ഉദ്യോഗസ്ഥ ഭരണം സംസ്ഥാനത്ത് അനുവദിക്കരുതെന്നും മുജീബുറഹ്‌മാന്‍ ആവശ്യപ്പെട്ടു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories