Share this Article
News Malayalam 24x7
പിന്തുണ വേണ്ട, പിന്നില്‍ നിന്ന് കുത്തരുത്; ശത്രുവിനെക്കാള്‍ വലിയ ശ്രതുവായാണ് എന്നെ കണ്ടത്; എം വി ജയരാജനെതിരെ അര്‍ജുന്‍ ആയങ്കി
വെബ് ടീം
1 hours 13 Minutes Ago
1 min read
arjun ayenki

കൊച്ചി: സിപിഐഎം നേതാവ് എംവി ജയരാജനെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി. തൂഫാനെ പോലെ അര്‍ജുന്‍ ആയങ്കിയെ തൂക്കണമെന്നും തൂക്കിക്കൊല്ലരുതെന്നും ഇതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും, വെടിവയ്ക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും എംവി ജയരാജന്‍ അഭിപ്രായപ്പട്ടതിന് പിന്നാലെയാണ് ജയരാജനെതിരെ അര്‍ജുന്‍ രംഗത്തെത്തിയത്. ശത്രുവിനെക്കാള്‍ വലിയ ശത്രുവായാണ് ജയരാജന്‍ തന്നെ കണ്ടതെന്നും പിന്തുണ വേണ്ടെന്നും പിന്നില്‍ നിന്ന് കുത്തരുതെന്നും ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അര്‍ജുന്‍ വളര്‍ന്നത് ക്വട്ടേഷന്‍ പാര്‍ട്ടിയിലാണ്, സിപിഎമ്മിലല്ല. പ്രതി പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യമാണെന്നും ക്വട്ടേഷന്‍ സംഘത്തിന്റെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ ക്വട്ടേഷൻ സംഘമായി തന്നെ കാണണം. വിഷയത്തില്‍ മനു തോമസിന്റെ ആരോപണങ്ങള്‍ വസ്തുതയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നുവന്ന പാര്‍ട്ടി എന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാര്‍ട്ടിയെക്കുറിച്ചാകുമെന്നും അത് സിപിഐഎം ആകാനുള്ള സാധ്യത ഇല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. അയാളെ തേച്ചൊട്ടിച്ച പാര്‍ട്ടിയെക്കുറിച്ച് അങ്ങനെ പറയാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പനങ്കാവിലാണ് ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്. വാഹനം അര്‍ജുന്റെ ഭാര്യയുടെ പേരിലാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പൊലീസിനെ കബളിപ്പിച്ച് അര്‍ജുന്‍ എടപ്പാളിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ റസ്റ്ററന്റില്‍ അര്‍ജുന്‍ ആയങ്കി എത്തി ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ജുന് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഡിവൈഎസ്പി എ.എം.സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സഹായികള്‍ വലയിലായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories