Share this Article
News Malayalam 24x7
ഇന്ത്യയില്‍ ഒരു ബിരുദ സര്‍ട്ടിഫിക്കറ്റുകൊണ്ട് യാതൊരു പ്രയോജനവുമില്ല; Rahul Gandhi
Rahul Gandhi

രാജ്യത്തെ തൊഴിലില്ലായ്മയെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിരുദ സര്‍ട്ടിഫിക്കറ്റുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അത് യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു .രാജ്യത്തെ തൊഴില്‍ മേഖലയിലെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. പരീക്ഷാ പേപ്പറുകള്‍ ചോരുന്നതും സമ്പന്നരായ വിദ്യാര്‍ഥികള്‍ അവ വിലയ്ക്ക് വാങ്ങുന്നതും .സാധാരണമായി മാറിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന 'ഛാത്രോം കി ഗൂഞ്ച്'പരിപാടിയിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories