കൊച്ചി: ചൂടിന് ചെറിയ ആശ്വാസവുമായി നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു ജില്ലകളിൽ ആണ് മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.
മറ്റന്നാൾ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മഴ ഒരു ആശ്വാസം തന്നെ ആയിരിക്കും.