Share this Article
News Malayalam 24x7
ഇന്ന് 50 മെഗാവാട്ട് കൂടുതലായി കിട്ടും എന്നാലും 900 മെഗാവാട്ടിന്‍റെ കുറവ്, വൈകിട്ട് 6.15 മുതൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി
വെബ് ടീം
0 hours 48 Minutes Ago
1 min read
kseb

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. വൈകിട്ട് ആറ് പതിനഞ്ച് മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താവും നിയന്ത്രണം. 900 മെഗാവാട്ടിന്‍റെ വൈദ്യുതി കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു.

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തി കെ.എസ്.ഇ.ബി സര്‍ക്കാരിന് കത്തെഴുതി. രാത്രിയില്‍ യൂണിറ്റിന് പതിമൂന്നിലേറെ രൂപ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. കോടികളുടെ സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് വരാതെ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ ആദ്യമായി ഇന്ന് അന്‍പത് മെഗാവാട്ട് വൈദ്യുതി കൂടുതലായി കിട്ടുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. 

വൈദ്യുതി ലഭ്യതയില്‍ സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് വൈദ്യുതി വാങ്ങാനുള്ള സാധ്യതയും തേടുന്നുണ്ട്. നാളെ ഡയറക്ടര്‍മാര്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories