Share this Article
News Malayalam 24x7
തന്റെ രാജ്യത്തെ മുസ്ലിം സ്ത്രീകൾക്ക് തുല്യനീതി,സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി; നാളെ കാന്തപുരത്തെ കാണാനിരിക്കെ പരാമർശം
വെബ് ടീം
0 hours 29 Minutes Ago
1 min read
malayasian PM

ന്യൂഡൽഹി: തന്റെ രാജ്യത്ത് മുസ്ലിം സ്ത്രീകൾക്ക് തുല്യനീതിയാണെന്നും സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും  മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.  പരമ്പരാഗത ധാരയിലുള്ള പണ്ഡിതനാണ് കാന്തപുരമെന്നും . അദ്ദേഹത്തോട് പല കാര്യങ്ങളിലും യോജിപ്പുണ്ടെങ്കിലും സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അൻവർ ഇബ്രാഹിം എൻഡി ടിവിയോട് പറഞ്ഞു.നാളെ വൈകുന്നേരം കോഴിക്കോടെത്തി സമസ്ത എപി വിഭാ​ഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ്  മലേഷ്യൻ പ്രധാനമന്ത്രിയുടെ പരാമർശം.

നാളെ വൈകിട്ട് മർക്കസ് സന്ദർശിക്കുന്ന അൻവർ ഇബ്രാഹിം പിന്നീട് മടവൂർ മഖാമും സന്ദർശിച്ച് കോഴിക്കോട്ടെ സ്വകാര്യ വെൽനസ് കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് മടങ്ങുക.മതഗ്രന്ഥം, ഖുർആൻ, പാരമ്പര്യം, പ്രവാചകൻ എന്നിവ മനസ്സിലാക്കുന്നതിൽ സംഭാവന നൽകിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ് അബൂബക്കര്‍ മുസ്ലിയാരെന്നും പല തരത്തിൽ അദ്ദേഹം ഒരു മികച്ച അധ്യാപകനാണെന്നും എന്നാല്‍, അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളും നമ്മൾ അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories