Share this Article
News Malayalam 24x7
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ സർക്കാർ പിന്നോട്ടില്ല; കരട് ധനബില്ലിൽ ഉൾപ്പെടുത്തി
വെബ് ടീം
posted on 27-06-2026
1 min read
beverages

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ സർക്കാർ പിന്നോട്ടില്ല.കരട് ധനബില്ലിൽ ഉൾപ്പെടുത്തി സർക്കാർ.ബിൽ ജൂലൈ ഒന്നിന് സഭയിൽ അവതരിപ്പിക്കും.

ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories