Share this Article
News Malayalam 24x7
അധ്യാപക പരിഷത്ത് നേതാവിനെ കാർഷിക സർവകലാശാല വിസിയായി നിയമിച്ച് ലോക്ഭവൻ
വെബ് ടീം
posted on 27-06-2026
1 min read
sajith rani

തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബിജെപി സംഘടന നേതാവിനെ നിയമിച്ച് ലോക്ഭവൻ. അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിതറാണിയാണ് പുതിയ വൈസ് ചാൻസലർ.

എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനു പിന്നാലെയാണ് കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെ നിയമിക്കുന്നത്.

കൃഷിമന്ത്രി നൽകിയ പേരുകൾ തള്ളിയാണ് അധ്യാപക പരിഷത് നേതാവിനു നിയമനം.

നിയമനം  ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories