Share this Article
News Malayalam 24x7
കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ കൂട്ടമായെത്തി വളഞ്ഞതോടെ പേടിച്ച് നവവധു അടിതെറ്റി വീണു; ദാരുണാന്ത്യം
വെബ് ടീം
posted on 27-06-2026
1 min read
monkeys

ചെന്നൈ: തൂത്തുക്കുടിയിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ യുവതി കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽനിന്ന് വീണുമരിച്ചു. സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടമായെത്തിയപ്പോൾ പരിഭ്രാന്തയായ യുവതി അടിതെറ്റി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കഴുഗുമലൈ കഴുഗസാലമൂർത്തി ക്ഷേത്രത്തിനു മുകളിലുള്ള ഉച്ചിപ്പിള്ളയാർ സന്നിധിക്കടുത്താണ് അപകടം. 

അനിത സംഭവസ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഭർത്താവ് സുരേഷിനൊപ്പമാണ് യുവതി ക്ഷേത്രദർശനത്തിന് എത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്താണ് സുരേഷിന് ജോലി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories