Share this Article
News Malayalam 24x7
കോതമംഗലത്ത് മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആന ചരിഞ്ഞു
വെബ് ടീം
1 hours 13 Minutes Ago
1 min read
elephant

കോതമംഗലത്ത് മയക്കുവെടിവച്ച് റേഡിയോകോളർ ധരിപ്പിച്ച ആന ചരിഞ്ഞു. കോട്ടപ്പാറ വനമേഖലയിൽ വച്ചാണ് ചരിഞ്ഞത്. മറ്റ് ആനകളുമായുണ്ടായ സംഘർഷത്തിൽ ആനയ്ക്ക് പരിക്കേറ്റിരുന്നു.

കോതമംഗലത്തെ കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ ഒരു മാസത്തിലേറെയായി ഭീതി വിതച്ച ആനയെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ചിരുന്നത്.

ആദ്യം ഈ ആന പിടിയാനയാണെന്നും ‘മലയാറ്റൂർ ഫീമെയിൽ 4’ എന്നാണ് പേരെന്നും വനംവകുപ്പ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഇത് കൊമ്പില്ലാത്ത ‘മോഴ’യാനയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആനയുടെ ഇടതു കീഴ്ത്താടിയിലുണ്ടായ ഗുരുതരമായ പരുക്കും വീക്കവും കാരണമാണ് ഇത് കാട്ടിലേക്ക് മടങ്ങാതെ ജനവാസ മേഖലകളിൽ തമ്പടിച്ചിരുന്നതും എളുപ്പത്തിൽ തിന്നാൻ ലഭിക്കുന്ന വാഴയും മറ്റ് കൃഷികളും തേടിയിറങ്ങിയതും. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories