Share this Article
News Malayalam 24x7
യുദ്ധ വിരാമം? അമേരിക്കയും ഇസ്രയേലും ലബനനും തമ്മിലുള്ള കരാറിൻ്റെ രൂപരേഖ തയ്യാറായി
Israel-Lebanon Peace Deal

പടിഞ്ഞാറൻ ഏഷ്യയിലെ ദീർഘകാല സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം വരുത്തുന്ന നിർണായക സമാധാന കരാറിൽ ഇസ്രായേലും ലെബനനും ഒപ്പുവെച്ചു. യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ത്രികക്ഷി സമാധാന കരാറിന്റെ രൂപരേഖ തയ്യാറാക്കി ഒപ്പിട്ടത്. അമേരിക്കയുടെ പൂർണ്ണ പിന്തുണയോടെ ഒപ്പുവെച്ച ഈ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

ലെബനൻ മണ്ണിൽ നിന്ന് ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയെ പൂർണ്ണമായും തുടച്ചുനീക്കുകയാണ് കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സ്രോതസ്സുകളും പൂർണ്ണമായി ഇല്ലാതാക്കുമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു. ഹിസ്ബുള്ളയുടെ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി ബോധ്യപ്പെട്ടാൽ തെക്കൻ ലെബനൻ അതിർത്തികളിൽ നിന്നും ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ ഭാഗികമായി പിൻവലിക്കും. ഹിസ്ബുള്ളയെ നേരിടാൻ ലെബനൻ സൈന്യത്തിന് അമേരിക്ക പ്രത്യേക സൈനിക പരിശീലനവും സഹായവും നൽകുമെന്നും കരാറിലുണ്ട്.


വാഷിംഗ്ടണിലെ യു.എസ് വിദേശകാര്യ മന്ത്രാലയത്തിൽ (State Department) നടന്ന ചടങ്ങിൽ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, യു.എസിലെ ഇസ്രായേൽ അംബാസഡർ എച്ചിയേൽ ലീറ്റർ (Yechiel Leiter), യു.എസിലെ ലെബനൻ അംബാസഡർ നദ ഹമാദ് (Nada Hamadeh) എന്നിവർ ചേർന്നാണ് ഈ ചരിത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചത്.


അതേസമയം, ഈ ത്രികക്ഷി സമാധാന കരാറിനെ പൂർണ്ണമായും എതിർത്ത് ഹിസ്ബുള്ള രംഗത്തെത്തിയിട്ടുണ്ട്. ലെബനൻ മണ്ണിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായും പിന്മാറണമെന്നും ലെബനന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കയുടെ അനാവശ്യ ഇടപെടൽ അനുവദിക്കില്ലെന്നുമാണ് ഹിസ്ബുള്ള നേതാക്കളുടെ നിലപാട്. തെക്കൻ ലെബനനിലെ ചില പ്രദേശങ്ങളിൽ നിന്നുള്ള ഇസ്രായേലിന്റെ സൈനിക പിന്മാറ്റം സംബന്ധിച്ച് കരാറിൽ വ്യക്തമായ സമയപരിധി നിശ്ചയിക്കാത്തതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. എന്നിരുന്നാലും, ഹിസ്ബുള്ളയെ നിരായുധീകരിക്കാതെ ലെബനൻ മണ്ണിൽ സമാധാനം പൂർണ്ണമാകില്ലെന്നും അതിനായുള്ള ആദ്യ പടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories