Share this Article
News Malayalam 24x7
വിവാഹത്തിൽ പങ്കെടുത്താൽ കൊല്ലപ്പെടും; മകൻ്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ട്രംപ്
Donald Trump Cites Security Concerns, Decides to Skip Son's Wedding

മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹ ചടങ്ങുകളിൽ താൻ പങ്കെടുക്കില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യൻ സമാധാന ചർച്ചകളും അനുബന്ധ പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ മൂത്ത മകനായ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ട്രംപ്. തനിക്ക് ഇറാനുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാനുണ്ടെന്നും ഇത്തരമൊരു യുദ്ധ പ്രതിസന്ധി ഘട്ടത്തിൽ വിവാഹത്തിൽ പങ്കെടുത്താൽ തന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും (താൻ കൊല്ലപ്പെട്ടേക്കാമെന്നും) ട്രംപ് പറഞ്ഞു.


ഇത്രയും വലിയൊരു പ്രതിസന്ധി നിലനിൽക്കുമ്പോൾ താൻ വിവാഹത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ അതിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുമെന്നും തന്നെ വേട്ടയാടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ എന്ത് നിലപാട് സ്വീകരിച്ചാലും മാധ്യമങ്ങൾ തന്നെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.


ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹം ഈ ആഴ്ചയാണ് നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ആഡംബര റിയൽ എസ്റ്റേറ്റ് ശൃംഖലയായ 'ദി ട്രംപ് ഓർഗനൈസേഷന്റെ' എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് ട്രംപ് ജൂനിയർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories