Share this Article
News Malayalam 24x7
300 മുതൽ 400 മെഗാവാട്ട് വരെ കുറവ്, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
വെബ് ടീം
posted on 14-07-2026
1 min read
kseb

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാവും. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമല്ലാത്തതിനെ തുടർന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. 300 മുതൽ 400 മെഗാവാട്ട് വരെ കുറവെന്ന് കെഎസ്ഇബി അറിയിച്ചു. രാത്രി ഏഴിന് ശേഷമായിരിക്കും ഭാഗിക നിയന്ത്രണമുണ്ടായിരിക്കുക.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് ഇന്നലെ കെഎസ്ഇബി അറിയിച്ചിരുന്നു. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories