Share this Article
News Malayalam 24x7
വാനോളം മലയാളി, ഡോ.അനിലും സംഘവും ബഹിരാകാശത്തേക്ക്, സോയൂസ് MS 29 വിക്ഷേപിച്ചു
വെബ് ടീം
posted on 14-07-2026
1 min read
ANIL MENON

വാഷിങ്ടൺ:മലയാളിക്ക് അഭിമാനം. നാസയുടെ ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമായി മലയാളി വേരുകളുള്ള അനിൽ മേനോൻ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. അനിൽ മേനോൻ കൂടി ഭാഗമാകുന്ന സോയൂസ്  എം എസ് 29 ബഹിരാകാശ പേടകം  രാത്രി 8.17-നാണ് വിക്ഷേപിച്ചത്.കസാഖ്സ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്നാണ് സോയൂസ് പേടകം യാത്ര തിരിച്ചത്. പ്യോട്ടർ ഡുബ്രോവ്, അന്ന കികി എന്നിവരാണ് ഈ ദൗത്യത്തിൽ അനിലിനൊപ്പമുള്ള മറ്റ് യാത്രികർ.

ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോൻ്റെയും യുക്രെയ്ൻകാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനിൽ മേനോൻ.ഡോക്ടർ, മെക്കാനിക്കൽ എൻജിനീയർ, യു എസ് സ്പേസ് ഫോഴ്‌സിലെ പൈലറ്റ് എന്നീ നിലകളിൽ താൻ ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം ഏറ്റവും മികച്ചതാക്കിയ അനിൽ മേനോന് വലിയ പിന്തുണയാണ് മലയാളികളടക്കം നൽകുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories