Share this Article
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി
വെബ് ടീം
1 hours 24 Minutes Ago
1 min read
omar abdulla

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഒമർ അബ്ദുള്ള വിവാഹവാർത്ത പങ്കുവച്ചത്. ഒക്ടോബർ 30-നായിരുന്നു വിവാഹമെന്നാണ് പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്.

‘ഒരു പുതിയ യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുള്ള വിവാഹവാർത്ത പങ്കുവച്ചത്. നിധി റസ്ദാനെ ടാഗ് ചെയ്തുള്ള പോസ്റ്റിനൊപ്പം വിവാഹച്ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.2026 ജൂലൈ 31-ന് പായൽ അബ്ദുള്ളയിൽനിന്ന് ഒമർ അബ്ദുള്ളയ്ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചനം അനുവദിക്കാതിരുന്ന ഡൽഹി ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് ഒമർ സുപ്രീം കോടതിയെ സമീപിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories