Share this Article
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും, സ്ഥാനക്കയറ്റവും റദ്ദാക്കും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
വെബ് ടീം
1 hours 34 Minutes Ago
1 min read
KTET

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധന ഹരജികള്‍ തള്ളുകയും ചെയ്തിരുന്നു.കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് ഉത്തരവ് ബാധകം. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories