Share this Article
തെരുവുനായയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ 18കാരൻ ഹൃദയാഘാതം വന്ന് മരിച്ചു
വെബ് ടീം
15 hours 13 Minutes Ago
1 min read
HARSHAL SHINDE

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ തെരുവുനായുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ 18കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജില്ലയിലെ ബദ്‌ലാപുർ ടൗണിലാണ് സംഭവം.ഹർഷൽ ഷിൻഡെ എന്ന 18 വയസുകാരനാണ് മരിച്ചത്.  

കൂട്ടുകാരനെ കൊണ്ടുവിടാൻ എത്തിയപ്പോൾ റോഡരികിൽ ഒരു സ്ത്രീ തെരുവുനായ്കൾക്ക് ഭക്ഷണം നൽകിക്കൊണ്ടിരിക്കുകയായിരുന്നു.സമീപത്തു കൂടി പോയപ്പോൾ പിന്തുടർന്നെത്തിയ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ കടയിലേക്ക് ഓടുന്നതിനിടെ 18കാരൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് വർഷം മുൻപ് യുവാവിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണെന്നും നായ ആക്രമിക്കാൻ വന്നപ്പോഴുള്ള പേടി കാരണം കടുത്ത ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നും ബദ്‌ലാപുർ റൂറൽ ആശുപത്രിയിലെ ഡോക്റ്റർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories