Share this Article
850 എ​ന്ന സം​ഖ്യ യുവാക്കൾ ഓ​ർ​ത്തു​വെ​ക്ക​ണം, ഇ​ത് ജ​നാ​ധി​പ​ത്യ​ത്തെ ഇല്ലാതെയാക്കും; മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് മോഷ്‌ടിച്ചതായി ജെൻ സി വിശ്വസിക്കുന്നെന്ന് രാഹുൽ ഗാന്ധി
വെബ് ടീം
7 hours 23 Minutes Ago
1 min read
RAHULGANDHI

രാജ്യത്ത് വിവാദങ്ങളിൽ നിന്ന് രക്ഷാപ്പെടാനുള്ള പുതിയ വഴിയാണ് ബിജെപി നടത്തുന്നത് കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധി. അതിനുള്ള നീക്കമാണ് മണ്ഡല പുനർനിർണ്ണയം. വനിത ബിൽ നേരത്തെ പാസാക്കിയതാണ് സർക്കാരിന് നാളെ തന്നെ നടപ്പാക്കാം. എന്നാൽ ഇപ്പോൾ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണ്. വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് എ​തി​ർ​പ്പി​ല്ല. അ​തി​നെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. നി​ല​വി​ലെ ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ൽ​ത്ത​ന്നെ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഉ​പ​സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ വി​വി​ധ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ ബി​ജെ​പി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ ര​ക്ഷ​പ്പെ​ടാ​നു​ള്ള രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം.

മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത​ല്ല പ്ര​ശ്നം. മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ ആ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന​തെ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

850 സീറ്റ് എന്ന സംഖ്യ ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലാതെയാക്കുമെന്നും യുവാക്കൾ ഈ സംഖ്യ ഓർത്തിരിക്കണമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മണ്ഡല പുനർനിർണയത്തിനെതിരെ അതിരൂക്ഷ ഭാഷയിലാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. കറുത്ത ഷർട്ട് ധരിച്ചാണ് രാഹുൽ വാർത്താസമ്മേളനത്തിന് എത്തിയത്.

തങ്ങൾ വേണ്ട രീതിയിൽ മണ്ഡലം മാറ്റുന്നു. ആരാണ് പുനർനിർണ്ണയം നടത്തുന്നത്. ഗ്യാനേഷ് കുമാറും മോദിയും ഷായും തെരത്തെടുക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി, ഒപ്പം സംസ്ഥാന തെര. കമ്മീഷൻ പ്രതിനിധി. ഇവരെല്ലാം സർക്കാർ തീരുമാനിക്കുന്നത് പോലെ പ്രവർത്തിക്കുന്നവരാണ്. പിന്നോക്ക സംവരണ സീറ്റുകൾ അടക്കം നാൽപത് വർഷത്തേക്ക് ഫ്രീസ് ചെയ്യാനാണ് നീക്കം. ഗ്യാനേഷ് കുമാർ പേരുകേട്ട കുറ്റവാളിയാണ്. അടുത്ത 40 വർഷത്തേക്ക് സാമൂഹിക നീതി എന്നത് മറക്കേണ്ടി വരും. ജനാധിപത്യത്തിൻ്റെ അടിത്തറ തന്നെ തകർക്കുന്ന നടപടിയാണ്. ഇന്ത്യയെ ഏകാധിപത്യ രാജ്യമാക്കാനുള്ള നീക്കമാണിത്. 2024 ൽ നടത്തിയ വ്യാജ വോട്ട് വിജയമാണ്. എൻ ഡി എ കക്ഷികളോടും പറയുകയാണ് ഇത് രാജ്യത്തിൻറെ ജനാധിപത്യത്തെ ഇല്ലാതാക്കാനാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories