Share this Article
News Malayalam 24x7
ഇനി ആവർത്തിച്ചാൽ കർശന അച്ചടക്ക നടപടി; ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് KCA
വെബ് ടീം
posted on 01-07-2026
1 min read
SREESHANTH

തിരുവനന്തപുരം: മുൻ രാജ്യാന്തര ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക്  കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. ശ്രീശാന്തിന്  ഏർപ്പെടുത്തിയ മൂന്നു വർഷത്തെ വിലക്ക്  ആണിപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചിരിക്കുന്നത്. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് കെസിഎ വിലക്കിയിരുന്നത്.

ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories