റായ്പൂർ ടി20യിൽ ന്യൂസിലൻഡിനെ ബാറ്റിങിനയച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഹർഷിതും കുൽദീപും ടീമിൽ ഇടം നേടി.അക്സറും ബുമ്രയും ടീമിലില്ല.നാഗ്പുരിൽ നടന്ന ആദ്യ അങ്കം 48 റൺസിന് ജയിച്ച് അഞ്ച് കളികളടങ്ങിയ പരമ്പരയിൽ മുന്നിലെത്തിയ ആതിഥേയർക്ക് ലീഡ് കൂട്ടാനുള്ള അവസരമാണിത്. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് ഭീഷണിയുയർത്തി കീഴടങ്ങിയ കിവികൾ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഒരുക്കമെന്ന നിലയിൽ നിലവിലെ ചാമ്പ്യന്മാരായ ഏകപക്ഷീയ വിജയം ആത്മവിശ്വാസം കൂട്ടും.