Share this Article
News Malayalam 24x7
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലില്‍
Qatar beat Iran in the Asian Cup finals

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലില്‍. ദോഹയില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഖത്തര്‍ 3-2നാണ് കരുത്തരായ ഇറാനെ തകര്‍ത്തത്. ജാസിം ഗാബര്‍  അക്രം അഫിഫ്, അല്‍മോയ അലി എന്നിവരാണ് ഖത്തറിനായി ഗോള്‍ നേടിയത്. നാലാം മിനിട്ടില്‍ അസ്മൗനിലൂടെ ഇറാന്‍ ലീഡ് നേടിയെങ്കിലും 51ാം മിനിട്ടിലാണ് ഇറാന് രണ്ടാംഗോള്‍ നേടാനായത്. ശനിയാഴ്ച രാത്രി 8.30ന് നടക്കുന്ന ഫൈനലില്‍ ജോര്‍ദാനാണ് ഖത്തറിന്റെ എതിരാളികള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories