Share this Article
News Malayalam 24x7
കളിക്കിടെ അശ്ലീല ആംഗ്യം കാണിച്ചു; ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍
made an obscene gesture during the game; Suspension for Cristiano Ronaldo

ഫൂട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍. കളിക്കിടെ അശ്ലീല ആംഗ്യം കാണിച്ചതിനാണ് സൗദി ലീഗ് നടപടിയെടുത്തത്. ഞായറാഴ്ച അല്‍ ഷബാബിനെതിരെ നടന്ന അല്‍ നസറിന്റെ മത്സരത്തിനിടെയാണ് റൊണാള്‍ഡോ ആരാധകര്‍ക്കു നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിച്ചത്. റൊണാള്‍ഡോക്ക് ഒരു കളിയില്‍ നിന്ന് വിലക്കും 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. നടപടിക്കെതിരെ റൊണാള്‍ഡോയ്ക്ക് അപ്പീല്‍ നല്‍കാനാവില്ലെന്നും അച്ചടക്ക സമിതി അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories