Share this Article
News Malayalam 24x7
ഇംഗ്ലണ്ടിനെതിരെ സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ വിലക്കുമോ? ICC അച്ചടക്കസമിതി പരിശോധിക്കുന്നു
വെബ് ടീം
posted on 03-03-2026
1 min read
sanju samson


മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവിന്റെ  വിജയാഘോഷം അച്ചടക്ക സമിതി പരിശോധിക്കുന്നതായി റിപ്പോർട്ട്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ സഞ്ജുവിന്റെ  വിജയാഘോഷം അതിരുവിട്ടതായാണ് റിപ്പോർട്ടുകൾ. സഞ്ജു ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍.

അതേ സമയം  ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍.വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെല്‍മറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്.

സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുകയാണ്.ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെല്‍മറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവല്‍ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്‌കോട്ലന്‍ഡ് താരം ജോര്‍ജ്ജ് മുന്‍സി സമാനമായ രീതിയില്‍ ഹെല്‍മറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ലെവല്‍ 1 കുറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റോ ആകും പരമാവധി ശിക്ഷ ലഭിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories