ധാക്ക:നിലപാട് അറിയിക്കാൻ 24 മണിക്കൂർ സമയം കഴിഞ്ഞ് തീരുമാനമായി, ബംഗ്ലദേശ് ട്വന്റി20 ലോകകപ്പ് കളിക്കില്ല. ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തരക്രിക്കറ്റ് കൗണ്‍സിൽ ഇതു പരിഗണിച്ചില്ല. കഴിഞ്ഞ ദിവസം ചേർന്ന ഐസിസി ബോർഡ് യോഗം ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയിരുന്നു. തീരുമാനം അറിയിക്കാൻ ബംഗ്ലദേശിന് 24 മണിക്കൂർ സമയവും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബംഗ്ലദേശ് നിലപാടു പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന ആൾ: ഗംഭീറിനെ പുകഴ്ത്തി ശശി തരൂർ
തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് ബംഗ്ലദേശ് താരങ്ങളെയും കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലിനെയും ബിസിബി ഉദ്യോഗസ്ഥർ കണ്ടിരുന്നു. ബംഗ്ലദേശിനു പകരം സ്കോട്‌ലൻഡ് ലോകകപ്പിനു യോഗ്യത നേടി. റാങ്കിങ് പരിഗണിച്ചാണ് സ്കോട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയത്. മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റണമെന്നായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇന്ത്യയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ബംഗ്ലദേശ് ബോർഡ് ആരോപിച്ചെങ്കിലും പാക്കിസ്ഥാൻ മാത്രമാണ് ഇതിനെ പിന്തുണച്ചത്.