Share this Article
News Malayalam 24x7
ഇടിവെട്ട് സെഞ്ച്വറിയുമായി ഫിന്‍ അലൻ, ടി20 ലോകകപ്പിൽ കിവീസ് ഫൈനലിൽ
cricket

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍. 43 പന്തുകള്‍ ശേഷിക്കെ 9 വിക്കറ്റിനാണ് ന്യൂസിലാന്‍ഡിന്റെ ജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഓപണറായി ഇറങ്ങിയ ഫിന്‍ അലന്റെ ഇടിവെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് ന്യൂസിലാന്‍ഡിന്റെ അനായാസ ജയം. 33 പന്തിലാണ് ഫിന്‍ സെഞ്ച്വറി നേടിയത്. 8 സിക്‌സുകളും 10 ഫോറുകളും അടക്കം 18 തവണയാണ് ഫിന്‍ പന്ത് ബൗണ്ടറി കടത്തിയത്. അന്താരാഷ്ട്ര ടി.20 ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറി എന്ന നേട്ടവും ഫിന്‍ അലന്‍ ഈ ഇന്നിംഗ്‌സിലൂടെ സ്വന്തമാക്കി. 30 പന്തില്‍ 55 റണ്‍സെടുത്ത മാര്‍കോ ജാന്‍സണ്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories