പിതാവിന്റെ മരണശേഷമുള്ള വൈകാരിക പോസ്റ്റിൽ വിരമിക്കൽ സൂചന നൽകി അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി. പിതാവില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്ന് മെസ്സി.കരിയർ ദീർഘകാലം തുടരുന്ന കാര്യത്തിൽ സംശയമുണ്ടെന്നും താരം.പിതാവ് വിട്ടുപിരിഞ്ഞത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. തനിക്ക് പിതാവിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.
2026 ലോകകപ്പില്‍ ഞങ്ങള്‍ ഫൈനലില്‍ എത്തി. പക്ഷേ അത് കാണാന്‍ അച്ഛൻ ഉണ്ടായിരുന്നില്ല. ട്രോഫി അച്ഛനെ കൊണ്ടുവന്ന് കാണിക്കാന്‍ ഞാന്‍ ജയിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ, എനിക്ക് കഴിഞ്ഞില്ല. നമ്മള്‍ ചാമ്പ്യന്മാരായില്ല അച്ഛാ, പക്ഷേ ഓരോ മത്സരവും ആസ്വദിച്ചാണ് കളിച്ചതെന്നും കുറിപ്പിൽ പറയുന്നു. പിതാവിന്റെ മരണശേഷം മെസിയുടെ ആദ്യ പ്രതികരണമാണിത്.
മെസ്സിയുടെ പോസ്റ്റിൽ കമന്റുമായി പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ. ഒപ്പമുണ്ടാകുമെന്ന് താരം.
ബുദ്ധിമുട്ടേറിയ സമയം മറികടക്കാനാവട്ടെ എന്നും റൊണാൾഡോയുടെ ആശ്വാസവാക്കുകൾ.
ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ഹോർഹെ മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു പിതാവ്.
കരിയറിന്റെ കാര്യത്തിൽ മെസി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഇന്റർമയാമിയും.