കൊൽക്കത്ത: എതിരില്ലാത്ത ആറു ഗോളുകളുടെ വമ്പൻ ജയത്തോടെ മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. സി.ഐ.എസ്.എഫിനെയാണ് കീഴടക്കിയത് (6-0). 17, 19, 37 മിനിറ്റുകളിലായിരുന്നു സഹലിന്റെ ഗോളുകൾ. മൻവീർ സിങ് (24), ജെയ്മി മക്‌ലാരൻ (68), ടെക്കാം അഭിഷേക് സിങ് (73) എന്നിവരും ഗോൾ നേടി.
ഗ്രൂപ്പ് എ-യിൽനിന്ന് മൂന്നുമത്സരവും ജയിച്ചാണ് ടീം മുന്നേറിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. രണ്ടാം മത്സരത്തിൽ സൗത്ത് യുണൈറ്റഡ് എഫ്‌സിയെ മോഹൻ ബഗാൻ തകർത്തെറിഞ്ഞു. എതിരില്ലാത്ത എട്ടുഗോളുകൾക്കാണ് ജയം. മത്സരത്തിൽ മൻവീർ സിങ് ഹാട്രിക് നേടി. മൂന്നാം മത്സരത്തിൽ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്‌സിനെയും തകർത്താണ് ടീം ക്വാർട്ടർ ടിക്കറ്റെടുത്തത്.