Share this Article
News Malayalam 24x7
മലയാളി താരം ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി; സന്നാഹത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ പൊരുതുന്നു
വെബ് ടീം
posted on 08-08-2026
1 min read
devdut

കൊളംബോ: ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ശ്രീലങ്കയ്‌ക്കെതിരെയുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്കായി മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ലങ്കയ്‌ക്കെതിരെ പൊരുതുന്നു.  ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയില്‍. ശ്രീലങ്കയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 63 റണ്‍സ് കൂടി വേണം. കൈയില്‍ ശേഷിക്കുന്നത് 4 വിക്കറ്റുകളും.

മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്. താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 14 ഫോറുകള്‍ സഹിതം പടിക്കല്‍ 103 റണ്‍സെടുത്തു. താത്കാലിക നായകന്‍ കെഎല്‍ രാഹുല്‍ 40 റണ്‍സെടുത്തു മടങ്ങി. യശസ്വി ജയ്‌സ്വാള്‍ (0), ഋഷഭ് പന്ത് (2), ധ്രുവ് ജുറേല്‍ (1) എന്നിവര്‍ ക്ഷണം മടങ്ങി.

 അര്‍ധ സെഞ്ച്വറി നേടി രവീന്ദ്ര ജഡേജയും റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories