ഏഷ്യന്‍ ഗെയിംസില്‍ വനിത ഷൂട്ടിങ്ങ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. റാസിയ ധില്ലന്‍, മഹേശ്വരി ചൗഹാന്‍, പരിനാസ് ധലിവാള്‍ എന്നിവരുടെ സഖ്യമാണ് ജേതാക്കള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വനിതാ വിഭാഗത്തില്‍ മനു ഭാകറിന് മെഡല്‍ ഇല്ല. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്.അഞ്ചാം സ്ഥാനത്താണ് മനു മത്സരം പൂര്‍ത്തിയാക്കിയത്. ഇതേയിനത്തില്‍ ഇന്ത്യന്‍ താരങ്ങളായ സുരുചി ഫോഗട്ട്, ഇഷ സിങ് എന്നിവര്‍ക്കു ഫൈനലിലെത്താന്‍ സാധിച്ചില്ല.