Share this Article
News Malayalam 24x7
ഇതിഹാസ താരം ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും
വെബ് ടീം
3 hours 8 Minutes Ago
1 min read
gayle

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് 'യൂണിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും നേരത്തെ ഗെയിൽ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്.

ക്രിസ് ഗെയിലിന്റെ സന്ദർശനം കൊച്ചി ബ്ലൂ ടൈഗേഴ്സിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. "ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്പോർട്സ് ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും. കെസിഎൽ മൂന്നാം സീസൺ അവിസ്മരണീയമാക്കാൻ എല്ലാ ആരാധകരുടെയും പിന്തുണയും വേണം"- അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories