Share this Article
News Malayalam 24x7
ഹർമൻപ്രീത് സിങ്ങിന് ഇരട്ട ഗോൾ, ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
വെബ് ടീം
posted on 15-08-2026
1 min read
india

എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ വെയിൽസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയമാണ് ഇന്ത്യൻ ടീം  സ്വന്തമാക്കിയത്. ​

മത്സരത്തിൽ ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിംഗ് ഇരട്ട ഗോൾ നേടി. സഞ്ജയ് കൂടി ഗോൾ കണ്ടെത്തിയതോടെ വെയിൽസിനെ വീഴ്ത്തി ആദ്യ ജയം നേടി.

ഈ വിജയത്തോടെ ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി. തിങ്കളാഴ്ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവരെ കൂടാതെ പാകിസ്താൻ കൂടിയാണ് പൂൾ ഡിയിൽ ഇന്ത്യക്കൊപ്പമുള്ളത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories