ഡല്‍ഹി മയൂര്‍ വിഹാര്‍ പോക്കറ്റ് 1 മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഡിഎംആര്‍സി. ശ്രീറാം മന്ദിര്‍ മയൂര്‍ വിഹാര്‍ എന്നാണ് പുതിയ പേര്. മയൂര്‍ വിഹാര്‍ പോക്കറ്റ് 1, ഫേസ് 1 എന്നീ പേരുകള്‍ തമ്മില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ നടപടിയെന്നാണ് വിശദീകരണം.സ്റ്റേറ്റ് നേയിംസ് അതോറിറ്റി കമ്മിറ്റിയുടേതാണ് തീരുമാനം.
ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള 29 അംഗങ്ങളുള്ള സ്ഥാപനമാണിത്. മുഖ്യമന്ത്രിയാണ് അതോറിറ്റിയുടെ തലപ്പത്തുള്ളത്. ഡല്‍ഹിയിലെ തെരുവുകള്‍, പാര്‍ക്കുകള്‍, കോളനികള്‍, ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവയ്ക്ക് പേരുകള്‍ നിര്‍ദേശിക്കുകയും പുനര്‍നാമകരണം ചെയ്യുന്നതുമൊക്കെ ഈ അതോറിറ്റിയാണ്.