ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി.വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7:45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.