സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇ ഡി റെയ്ഡ്. തൃശൂര്‍,എറണാകുളം, കോഴിക്കോട് ജില്ലകളിലെ ബാങ്കുകളിലാണ് പരിശോധന. പിഎംഎല്‍എ നിയമപ്രകാരം എടുത്ത കേസുകളിലാണ് നടപടി. എറണാകുളത്ത് അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലും മുന്‍ പ്രസിഡന്റിന്റെ വീട് അടക്കം അഞ്ചിടങ്ങളില്‍ പരിശോധനയുണ്ടെന്നാണ് വിവരം. തൃശൂരില്‍ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഉള്‍പ്പടെ അഞ്ചിടത്ത് പരിശോധന നടക്കുന്നുണ്ട്. ബാങ്കിലും മുന്‍ പ്രസിഡന്റ് റിക്‌സന്റെ വീട്ടുലും ബാങ്ക് ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവടങ്ങളിലുമാണ് പരിശോധന നടക്കുന്നത്. വായ്പ തട്ടിപ്പില്‍ നേരത്തെ ഇ ഡി കേസ് എടുത്തിരുന്നു. കോഴിക്കോട് ഏഴിടത്തും പരിശോധന നടക്കുന്നുണ്ട്. രാവിലെയാണ് പരിശോധന തുടങ്ങിയത്.