Share this Article
News Malayalam 24x7
ജിജോ ജോണ്‍പുത്തേഴത്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍
YouTuber arrested for cyber-attacking Jijo John Puthezhath

അന്തരിച്ച മാധ്യമപ്രവർത്തകൻ  ജിജോ ജോണ്‍പുത്തേഴത്തിനെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കഴക്കൂട്ടം പള്ളിപ്പുറം സ്വദേശി അരുണ്‍ ലാലിനെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. എസ്വി വൈബ്‌സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഇയാള്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, കലാപ ആഹ്വാനം നടത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്ത്രീകളെഅടക്കം സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories