Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇന്നും വേനൽമഴ തുടരും; എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
rain

സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമായി തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള എട്ട് ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. മഴ സാധ്യതയുണ്ടെങ്കിലും ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും (അലർട്ടുകൾ) പുറപ്പെടുവിച്ചിട്ടില്ല.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രികാലങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നു. വരും മണിക്കൂറുകളിൽ അന്തരീക്ഷം മേഘാവൃതമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories