Share this Article
News Malayalam 24x7
വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു
വെബ് ടീം
posted on 27-01-2025
1 min read
ELEPHANT ATTACK

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു.ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്നലക്ഷ്മി (67) ആണ് മരിച്ചത്.ഇടിയാർ എസ്റ്റേറ്റിലെ തൊഴിലാളി ആയിരുന്ന ഇവരെ ഇന്നലെ അർദ്ധരാത്രിയിലാണ് കാട്ടാന ആക്രമിച്ചത്.

അർദ്ധരാത്രിയിൽ ലയത്തിന് സമീപമുള്ള റേഷൻ കടയിൽ നിന്ന് അരി കഴിക്കാനെത്തിയ കാട്ടാനയ്ക്ക് മുന്നിൽ അന്നലക്ഷ്മി പെടുകയായിരുന്നു. 

ലയത്തിൽ 12 വീടുകളുണ്ട്. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ അന്നലക്ഷ്മിയെ ആന തുമ്പിക്കെെ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു. മറ്റ് വീടുകളിലെ ആളുകൾ ശബ്ദം കേട്ട് പുറത്തിറങ്ങി ബഹളം വച്ചതിനെത്തുടർന്ന് ആന കാട്ടിലേക്ക് പോയി. പിന്നാലെ നാട്ടുകാർ ചേർന്ന് അന്നലക്ഷ്മിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories