ചെന്നൈയിലെ ഒരു ഹോട്ടലിൽ വെച്ച് മലയാളിയായ യുവനടിയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കഴിഞ്ഞ വാരാന്ത്യത്തിൽ രാത്രിയോടെയാണ് സംഭവം നടന്നത്. ഫോൺ നന്നാക്കാൻ എന്ന വ്യാജേന നടിയുടെ മുറിയിൽ പ്രവേശിച്ച സയ്യിദ് അഷ്റഫ് (20) എന്നയാളാണ് പിടിയിലായത്. ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരനും വിദ്യാർത്ഥിയുമാണ്. നടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും, അവരോടൊപ്പം ചിത്രം എടുക്കണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ബലമായി മുറിയിൽ കയറാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.നടത്തി നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കർശനമായ അന്വേഷണം നടത്തിവരികയാണ്.