Share this Article
News Malayalam 24x7
പതിനൊന്നുകാരൻ ഓടിച്ച പിക്കപ്പ് വാൻ തീർത്ഥാടക സംഘത്തിലേക്ക് ഇടിച്ച് കയറി; എട്ട് മരണം
വെബ് ടീം
posted on 02-07-2026
1 min read
thai monks

ബാങ്കോക്ക്: തായ്‌ലൻഡിൽ പതിനൊന്നുകാരൻ ഓടിച്ച പിക്കപ്പ് വാൻ സന്യാസിമാരുടെ കൂട്ടത്തിലേക്ക് ഇടിച്ച് കയറി അപകടം. എട്ട് പേർ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയുള്ള മുക്ദഹാൻ പ്രവിശ്യയിലാണ് സംഭവം.35 സന്യാസിമാർ തീർത്ഥാടനത്തിന്റെ ഭാ​ഗമായി നടന്നുവരുന്നതിനിടയിലേക്കാണ് പിക്കപ്പ വാൻ ഇടിച്ച് കയറിയത്.

അപകടത്തിന്  30 മിനിറ്റ് മുമ്പാണ് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് സന്യാസി സംഘം 260 കിലോമീറ്റർ നടത്തം ആരംഭിച്ചത്. 

അഞ്ച് പേർ സംഭവ സ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരുടെ നില ഗുരുതരമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories