യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം. 50 ഡിഗ്രി വരെ താപനില കൂട്ടി. സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലാണ് തിങ്കളാഴ്ച സൈബർ ആക്രമണം നടന്നത്. ഫ്രീസറുകളുടെയും ഫ്രിജുകളുടെയും താപനില വർധിപ്പിച്ചതിനെത്തുടർന്നു വൻതോതിൽ ഭക്ഷണസാധനങ്ങൾ നശിച്ചു. കഴിഞ്ഞ മാസം ഫ്രാൻസിലെ നൂറുകണക്കിനു സൂപ്പർമാർക്കറ്റുകളിലും വ്യാപാരശാലകളിലും ഹാക്കർമാർ സമാനമായ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെത്തുടർന്നു ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞു. താപനില കൂടിയത് മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിഞ്ഞ് നിയന്ത്രിച്ചതിനാൽ വലിയ നാശനഷ്ടമുണ്ടായില്ലെന്നു കമ്പനികൾ വ്യക്തമാക്കി.