Share this Article
വിദ്യാർത്ഥികൾക്ക് തിരിച്ചടി, പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി
വെബ് ടീം
1 hours 29 Minutes Ago
1 min read
HC

കൊച്ചി: കാലടി സർവകലാശാലയിൽ സമരം ചെയ്തതിനെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് തിരിച്ചടി. പത്ത് വിദ്യാ‌ർത്ഥികൾക്ക് നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ വൈസ് 

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജർ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നുമുള്ള വിസിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളാണ് കഴിഞ്ഞ 65 ദിവസമായി സസ്‌പെൻഷനിൽ തുടരുന്നത്. വൈസ് ചാൻസലർ സിസ തോമസ് നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം,​ സസ്‌പെൻഷനിലായിട്ട് 65 ദിവസമായെന്നും എങ്ങനെ ഹാജർ ഉണ്ടാകുമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories