Share this Article
മാരത്തണിന്റെ അവസാന ലാപ്പിൽ കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു; യുവതിയുടെ ജീവനെടുത്തത് റാബ്ഡോമയോളിസിസ്
വെബ് ടീം
posted on 03-11-2026
1 min read
RAECHAL

യുഎസിൽ ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ അവസാന ലാപ്പിൽ കുഴഞ്ഞുവീണ 24കാരി മരിച്ചു. കോളജ് മുൻ ഹോക്കി താരമായ റേച്ചൽ ആപ (24) ആണ് മരിച്ചത്. റേച്ചലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച്ച മാൻഹട്ടനിലെ സെൻട്രൽ പാർക്കിൽ ഉച്ചയ്ക്ക് 1.30ഓടെയാണ് റേച്ചൽ കുഴഞ്ഞുവീണത്. ആശുപത്രിയിലെ സോഷ്യൽ വർക്കറായ മൈക്കേല നിക്കോളസ് ഉടൻ സഹായത്തി. ജനക്കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ മാറിമാറി സിപിആർ നൽകി. തൊട്ടുപിന്നാലെ മാരത്തണിലെ മെഡിക്കൽ സംഘം ഡിഫിബ്രിലേറ്ററുമായി എത്തി. പിന്നാലെ പാരാമെഡിക്കൽ സംഘം ആംബുലൻസുമായി എത്തി റേച്ചലിനെ മൗണ്ട് സിനായ് മെഡിക്കൽ സെന്ററിലെത്തിച്ചു. ആറു മണിക്കൂറോളം ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാത്രി 9.40ഓടെ മരണം സ്ഥിരീകരിക്കുന്നതുവെന്ന് പിതാവ് അറിയിച്ചു.റാബ്ഡോമയോളിസിസ് എന്ന അപൂർവ രോഗമാണ് മരണകാരണമെന്ന് പിതാവ് സ്റ്റീവ് ആപ പറഞ്ഞു. അസ്ഥികൂട പേശികൾ അതിവേഗം തകരുകയും അതുവഴി രക്തത്തിൽ വിഷാംശം കലരുകയും ചെയ്യുന്ന അവസ്ഥയാണിത്.

ബക്നെൽ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ റേച്ചൽ മാസങ്ങളോളം പരിശീലനം നടത്തിയ ശേഷമാണ് ഞായറാഴ്ചത്തെ മാരത്തണിൽ പങ്കെടുത്തത്. പാർക്കിൻസൺസ് ഫൗണ്ടേഷൻ ചാംപ്യൻസിനായി ധനസമാഹരണം നടത്തുകയായിരുന്നു ലക്ഷ്യം.2024നുശേഷം ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ മരിക്കുന്ന ആദ്യ ഓട്ടക്കാരിയാണ് റേച്ചലെന്ന് സംഘാടകർ അറിയിച്ചിരുന്നു. 2007ൽ യുഎസ് ദേശീയ ചാംപ്യനായ റയാൻ ഷേയും സെൻട്രൽ പാർക്കിൽ മരിച്ചിരുന്നു. അന്ന് ന്യൂയോർക്ക് റോഡ് റണ്ണേഴ്സ് സംഘടിപ്പിച്ച ഒളിംപിക് മാരത്തൺ ട്രയൽസിനിടെയായിരുന്നു സംഭവം.

ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിൽ മാരത്തൺ പൂർത്തിയാക്കിയ ഉടൻ തന്നെ 36 കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുംഐബിഎം ജീവനക്കാരനുമായ കൊമ്മിനേനി ഗോപിയാണ്  കുഴഞ്ഞുവീണ് മരിച്ചത് . 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories