ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിലെ അഭിപ്രായ ഭിന്നതകൾ പൊട്ടിത്തെറിയിലേക്ക്. ശ്രീനഗർ എംപി ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടി വിട്ടു. പാർലമെന്റ് അംഗത്വം രാജിവെക്കുകയും ചെയ്തു.
ബുദ്ഗാമിൽനടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആഗ റൂഹുള്ള പ്രഖ്യാപനം നടത്തിയത്.കൊല്ലപ്പെട്ട തന്റെ പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ബുദ്ഗാമിൽ റൂഹുള്ള റാലി സംഘടിപ്പിച്ചത്.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് പാർട്ടി നേതൃത്വം പിന്മാറി തുടങ്ങിയ കാരണങ്ങൾ ആഗ സയീദ് റൂഹുള്ള ഉന്നയിക്കുന്നു.