Share this Article
News Malayalam 24x7
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിധി ഇന്ന്
Unnikrishnan Potti

ശബരിമല സ്വര്‍ണക്കവർച്ച കേസിലെ  ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. രണ്ടാമത്തെ കേസായ കട്ടിളപാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയുക. വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റുകയായിരുന്നു. കേസില്‍ റിമാന്‍ഡിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. 

ദ്വാരപാലക കേസില്‍ നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്നു. കേസില്‍ ഇതോടെ മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്ക് പിന്നിലെയാണ് പോറ്റിയും പുറത്തേക്ക് വരുന്നത്. അതേസമയം കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസം കാരണം കുറ്റപത്രം വൈകുന്നത് എസ്‌ഐടിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേസമയം, ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍  ഉടൻ ഇ.ഡി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ സമന്‍സ് തയ്യാറാക്കി. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ പോറ്റിക്ക സമന്‍സ് അയക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories