Share this Article
News Malayalam 24x7
വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; ആക്രമണം തുടര്‍ന്ന് അമേരിക്കയും ഇറാനും
Fresh Strikes Between US and Iran as Ceasefire Talks Stall

പശ്ചിമേഷ്യയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിലായതിന് പിന്നാലെ ഇറാനിൽ വീണ്ടും യു.എസ്. വ്യോമാക്രമണം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് തങ്ങളുടെ ആക്രമണമെന്നാണ് യു.എസ്. വ്യക്തമാക്കുന്നത്. എന്നാൽ ഇതിന് ശക്തമായ തിരിച്ചടിയായി കുവൈറ്റ് വിമാനത്താവളത്തിനും ബഹ്‌റൈനും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചതായാണ് റിപ്പോർട്ട്.

ഹോർമുസ് കടലിടുക്കിന്റെ തീരങ്ങളിലുള്ള ഇറാന്റെ മിസൈൽ ലോഞ്ചറുകൾ, റഡാർ സ്റ്റേഷനുകൾ, ഗൺബോട്ടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടയിലാണ് യു.എസ്. വ്യോമസേന രംഗത്തെത്തിയത്. ഇറാന്റെ പ്രത്യാക്രമണ മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി യു.എസ്. അവകാശപ്പെട്ടു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.


അതിനിടെ, നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കിയിട്ടും ഇസ്രായേൽ ലെബനനിൽ തങ്ങളുടെ വ്യോമാക്രമണം തുടരുകയാണ്. ഇസ്രായേൽ-ലെബനൻ യുദ്ധം 96-ാം ദിവസത്തിലേക്ക് കടന്നതോടെ ആഗോള ക്രൂഡ് ഓയിൽ വിപണിയിലും വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകൾ ദൃശ്യമാകുന്നുണ്ട്. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിൽ താഴെയാണ് വിപണിയിലെ വില. പശ്ചിമേഷ്യൻ മേഖല വീണ്ടും അശാന്തമാകുന്നതിൽ ലോകരാജ്യങ്ങൾ കനത്ത ആശങ്ക രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories