Share this Article
News Malayalam 24x7
കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി; അപകടത്തിൽപ്പെട്ടത് മേഘാലയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍
വെബ് ടീം
posted on 29-07-2026
1 min read
vlogger dilshad

മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി. മുഹമ്മദ് ദിൽഷാദ് സുരക്ഷിതൻ. ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ദിൽഷാദ് ഉള്ളത്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ നാട്ടിലെത്തിക്കും.

മേഘാലയിലെ ഖാസിഹില്‍ ഫോറസ്റ്റ് മേഖലയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.നാല് ദിവസമായി ഇയാളുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലില്‍ നിരവധി ഫോളോവേഴ്‌സുള്ള യൂട്യൂബര്‍ കൂടിയാണ് ഇയാള്‍. കഴിഞ്ഞ ആറിനാണ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം പരാതി നൽകിയിരുന്നു  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories